ബെംഗളൂരു: വൃക്ഷമാതാവ് എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമരദ തിമ്മക്ക (114) ബെംഗളൂരുവില്‍ അന്തരിച്ചു.
1911ല്‍ കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബി താലൂക്കില്‍ ജനിച്ച തിമ്മക്ക, മരങ്ങള്‍ നട്ടുവളര്‍ത്തിയതിലൂടെയാണ് ശ്രദ്ധേയയായത്. കുഡൂര്‍- ഹൂളിക്കല്‍ സംസ്ഥാനപാതയില്‍ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളര്‍ത്തിയത്. മരങ്ങളെ മക്കളായി കണ്ട് സ്നേഹിച്ചിരുന്ന തിമ്മക്കയെ രാജ്യം 2019ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. അന്ന് ചടങ്ങില്‍ തിമ്മക്ക രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചത് വാര്‍ത്തയായിരുന്നു.















Discussion about this post