ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിനെ നവോദയം ആദരിച്ചു. ശ്രീജിത്ത് മൂത്തേടത്തിന്റെ കൃതികള്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കുന്നതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ അറിവ് പകരുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍. അക്ഷരങ്ങളുടെ ലോകത്ത് ഇനിയും ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിനാകട്ടെയെന്നും നന്ദകുമാര്‍ ആശംസിച്ചു. എഴുത്തിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ശ്രീജിത്ത് മൂത്തേടത്തിനാകട്ടെ എന്ന് അനുമോദന ഭാഷണം നടത്തിയ ഭാരതീയ ഭാഷാസമിതി ചെയര്‍മാന്‍ ച. മു. കൃഷ്ണശാസ്ത്രി അഭിപ്രായപ്പെട്ടു.
ശ്രീജിത്ത് മൂത്തേടത്തിനെ ച. മു. കൃഷ്ണശാസ്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജെ. നന്ദകുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. നവോദയം പ്രസിഡന്റ് വിജു നാരായണന്‍ അദ്ധ്യക്ഷനായി. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരം ഏറെ സന്തോഷം നല്‍കിയെന്ന് മറുപടി പ്രസംഗത്തില്‍ മൂത്തേടത്ത് അഭിപ്രായപ്പെട്ടു. വിവിധ യൂണിറ്റ് ഭാരവാഹികളും ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. നവോദയം ഭാരവാഹികളായ കെ. നാരായണന്‍കുട്ടി, ശ്രീകുമാര്‍ വരത്ര, കെ.പി. രാജീവന്‍, ജി. പ്രദീപ്, ഇന്ദ്ര ആനന്ദ്, സിന്ദു രവീന്ദ്രന്‍, നിരഞ്ജന കിഷന്‍ എന്നിവര്‍ സംസാരിച്ചു.













Discussion about this post