ന്യൂദല്‍ഹി: സുപ്രീംകോടതി 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും. രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കും.
ചരിത്രത്തിലാദ്യമായി വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരും പങ്കെടുക്കും. നയതന്ത്രപരമായും അസാധാരണമാണ് ഇത്. ഭൂട്ടാന്‍, ശ്രീലങ്ക, മൗറീഷ്യസ്, കെനിയ, മലേഷ്യ, നേപ്പാള്‍ രാജ്യങ്ങളുടെ ചീഫ് ജസ്റ്റിസുമാരടക്കം 12ലേറെ വിദേശ ജഡ്ജിമാരാണ് വിശിഷ്ടാതിഥികളാകുക. 2018 ഒക്‌ടോബറില്‍ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, 2019 മേയ് മാസത്തിലാണ് സുപ്രീംകോടതി ജഡ്ജിയായത്.













Discussion about this post