ന്യൂദല്‍ഹി : അതിര്‍ത്തി പ്രദേശങ്ങളിലെ സങ്കീര്‍ണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നുള്ള (ബിആര്‍ഒ) പങ്ക് വളരെ വലുതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തികളിലെ സമഗ്ര വികസനത്തിനായി സര്‍ക്കാരും സായുധ സേനയും ബിആര്‍ഒയും അക്ഷീണം പ്രയത്‌നിക്കുകയാണ്. ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിആര്‍ഒ പുതിയതായി പൂര്‍ത്തിയാക്കിയ 125 പദ്ധതികള്‍ രാജ്യത്തിബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായി സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആര്‍ഒയുടെ പ്രധാന പദ്ധതിയായ ഷ്യോക് ടണലിലെ ഡാര്‍ബുക്ക്- ഷ്യോക്- ദൗലത്ത് ബേഗ് ഓള്‍ഡി റോഡിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ലഡാക്ക്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലായി 28 റോഡുകള്‍, 93 പാലങ്ങള്‍ നാല് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ബിആര്‍ഒ പൂര്‍ത്തിയാക്കിയത്. 5000 കോടിയാണ് ചെലവ്, ബിആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുകയുടെ പദ്ധതികള്‍ ഒരുമിച്ച് നടപ്പിലാക്കുന്നത്.
അതിര്‍ത്തികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ പദ്ധതികളെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയില്‍ നിര്‍മിച്ച എന്‍ജിനീയറിങ് അത്ഭുതമാണ് ഷ്യോക് ടണല്‍. ഉത്തരാഖണ്ഡ്, വടക്കന്‍ സിക്കിം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സമീപകാല രക്ഷാപ്രവര്‍ത്തനങ്ങളിലും ബിആര്‍ഒയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്, പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ലഡാക്ക് ഗാല്‍വാനിലെ യുദ്ധ സ്മാരകവും പ്രതിരോധ മന്ത്രി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. വെല്ലുവിളി നിറഞ്ഞ സങ്കീര്‍ണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിആര്‍ഒയെ പ്രാപ്തമാക്കിയതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണ വലുതാണെന്ന് ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രഘു ശ്രീനിവാസന്‍ പറഞ്ഞു.













Discussion about this post