മഘര്‍(ഉത്തര്‍പ്രദേശ്): ആരാധനാരീതികള്‍ വ്യത്യസ്തമാണെങ്കിലും നമ്മുടെ സാംസ്‌കാരിക അടിത്തറ ഒന്നാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഒരേ പൂര്‍വികമഹിമയാണ് നമ്മളെ ഒരുമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി മഘറിലെ സന്ത് കബീര്‍ മഠത്തില്‍ സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

സ്വഭാവരൂപീകരണത്തിലൂടെയാണ് വ്യക്തിനിര്‍മാണവും രാഷ്ട്ര നിര്‍മ്മാണവും സാധ്യമാകുന്നത്. ധാര്‍മ്മിക ജീവിതം പുലര്‍ത്തുകയാണ് രാഷ്ട്രത്തെ മാതൃകാപരമായി ഉയര്‍ത്തുന്നതിനുള്ള മാര്‍ഗം. ധര്‍മ്മരക്ഷയും രാഷ്ട്രരക്ഷയും രണ്ടല്ല. ധര്‍മ്മം എന്നത് ആരാധന മാത്രമല്ല, ഒരു ജീവിതരീതിയാണ്. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങള്‍, സ്വദേശി, പൗരധര്‍മ്മം എന്നിവ ഉള്‍ക്കൊള്ളാന്‍ ഓരോരുത്തരും തയാറാകണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
സംഘടിത സമാജത്തിന് മാത്രമേ രാഷ്ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കാനാകൂ. രാഷ്ട്രീയ സ്വയംസേവകസംഘം ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. സദ്ഗുണസമ്പന്നത എന്നതില്‍ ദേശീയതയും സാമൂഹിക ബോധവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വ്യക്തിയെ ദേശീയവ്യക്തിത്വത്തിലേക്ക് ഉയര്‍ത്തുകയാണ് സംഘശാഖകള്‍ ചെയ്യുന്നത്, സര്‍കാര്യവാഹ് പറഞ്ഞു.
സന്ത് കബീര്‍ മഠത്തിലെ മഹന്ത് വിചാര്‍ ദാസ് പരിപാടിയില്‍ അദ്ധ്യക്ഷനായി. സംന്യാസിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















Discussion about this post