ഹൈദരാബാദ്: തെലങ്കാനയില്‍ ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചപരിവര്‍ത്തന സേേന്ദശം കുട്ടികളിലെത്തിക്കാന്‍ അനിമേഷന്‍ ഗാന ചിത്രീകരണവുമായി ഐതിഹാസ്. ഹിന്ദിയിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ ആനിമേഷന്‍ ഫിലിം നിര്‍മാതാവ് സത്യകാശി ഭാര്‍ഗവയും ഭാരവി കൊടവന്തിയും ചേര്‍ന്നാണ് ഇതിന് രൂപകല്പന ചെയ്തത്. കഥപറച്ചിലിലൂടെ, ആഴത്തിലുള്ള ദേശീയ ആദര്‍ശങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പാകത്തിലാണ് ചിത്രീകരണം. ഭാരതത്തിലുടനീളമുള്ള കുട്ടികള്‍ക്ക് പഠിക്കാനും പാടാനും ജീവിതത്തിലുടനീളം പിന്‍തുടരാനും പാകത്തിന് ഗാനം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യമെന്ന് സത്യകാശി ഭാര്‍ഗവ പറഞ്ഞു.
‘നമ്മള്‍ ഏകദേശം 40 കോടി കുട്ടികളുടെ നാടാണ്. അവരെ ശരിയായ ദിശയില്‍ വളര്‍ത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. നന്നായി നയിക്കപ്പെട്ടാല്‍ കുട്ടികള്‍ വികസിത ഭാരതത്തിന് ഏറ്റവും ശക്തമായ സംഭാവന നല്കാന്‍ പാകത്തിന് കരുത്തുള്ളവരായിത്തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

















Discussion about this post