റായ്പൂർ (ഛത്തിസ്ഗഡ്) : സമരസഭാവം പ്രശ്നങ്ങളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭിന്നതകളില്ലാതാവുക മാത്രമല്ല സമൂഹത്തിൽ സമൃദ്ധവും ശാന്തവുമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുക എന്നത് അതിൻ്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി റായ്പൂർ ശ്രീരാമക്ഷേത്രത്തിൽ സംഘടിപ്പിച്ച സദ്ഭാവനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
ഭാരതത്തിൽ ജനങ്ങൾ സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടുതന്നെ ഒരുമയോടെയാണ് ജീവിക്കുന്നത്. നമ്മളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന ഭാവമാണ് ഈ ഒരുമയ്ക്ക് പിന്നിലുള്ളത്.ഈ ഒരുമയുടെ കരുത്തിലാണ് ബ്രിട്ടീഷുകാർ ഭാരതം വീട്ടു പോയത്, അദ്ദേഹം പറഞ്ഞു.
ഐക്യത്തിന്റെയും അഖണ്ഡതയുടെയും ചില കണ്ണികൾ മറവിയിലാണ്ടുപോയതുമൂലമാണ് സമൂഹത്തിൽ വ്യത്യാസങ്ങൾ ഉടലെടുത്തത്. ഐക്യം തകർക്കാനും ഭിന്നതകൾ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ആ ശ്രമങ്ങളെ നമ്മൾ വീണ്ടും വീണ്ടും പരാജയപ്പെടുത്തി. നമ്മുടെ തനിമയിൽ മുന്നോട്ട് പോകാൻ ഇന്ന് നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഭിന്നതയുടെ ശക്തികൾ പരാജയപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാം പരിശ്രമിച്ചു കൊണ്ടിരിക്കണം. ഓരോ സമൂഹവും വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ സമൂഹത്തിനും പ്രതീക്ഷകളുമുണ്ട്. വൈവിധ്യം നിലനിർത്തിക്കൊണ്ടു തന്നെ തനിമയെ സംരക്ഷിക്കാൻ നമുക്ക് കഴിയണം. നമ്മൾ ഒരു സമൂഹമാണ് , ഒരു രാഷ്ട്രമാണ്, സർസംഘചാലക് പറഞ്ഞു.
വിവിധ വിഭാഗങ്ങളിൽ നിന്ന് അഞ്ഞൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. മധ്യ ക്ഷേത്ര സംഘചാലക് ഡോ. പൂർണേന്ദു സക്‌സേന, പ്രാന്ത സംഘചാലക് ടോപ്‌ലാൽ എന്നിവരും പങ്കെടുത്തു.

















Discussion about this post