മുംബായ്: റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുകയാണ് റെയില്‍ വണ്‍. ടിക്കറ്റ് ബുക്കിങ്, പിന്‍എന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ നല്‍കല്‍ എന്നിവയെല്ലാം ഈ ആപ്പിലൂടെ സാധ്യമാകും. റെയില്‍വണ്‍ ആപ്പ് വഴി ഡിജിറ്റല്‍ പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് 3% കിഴിവ് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതല്‍ ജൂലൈ 14 വരെ കിഴിവ് ലഭ്യമാകും.
നിലവില്‍ ആര്‍-വാലറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് റെയില്‍വണ്‍ ആപ്പ് വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 3% ക്യാഷ്ബാക്കും ലഭിക്കുന്നുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.
റെയില്‍വെയുടെ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പില്‍ തുടര്‍ന്നും സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കും. എന്നാല്‍ സീസണ്‍ ടിക്കറ്റ് ലഭിക്കില്ല. മാര്‍ച്ച് മുതല്‍ റെയിന്‍ വണ്‍ ആപ്പിലൂടെയാണ് സീസണ്‍ ടിക്കറ്റ് എടുക്കേണ്ടത്. നിലവില്‍ യുടിഎസ് വഴി എടുത്ത സീസണ്‍ ടിക്കറ്റ് ഷോ ടിക്കറ്റില്‍ നിലനില്‍ക്കും.

















Discussion about this post