ജബല്‍പൂര്‍(മധ്യപ്രദേശ്): ഭാരതത്തില്‍ പിറക്കുക എന്നത് ഏറ്റവും സൗഭാഗ്യകരമാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി(ശാന്തക്ക). പരസ്പരസഹകരണതത്തിലൂടെ വ്യക്തിയെ സമാജവ്യക്തിത്വത്തിലേക്ക് നയിക്കുകയാണ് ശാഖകളിലൂടെ സമിതി ചെയ്യുന്നത്. ഇവിടെ പിറന്നുവീഴുന്ന ഓരോ വ്യക്തിയും ഈ രാഷ്ട്രത്തിന്റെ തന്നെ അവയവങ്ങളാണെന്ന് ശാന്തക്ക ഓര്‍മ്മിപ്പിച്ചു. മകരസംക്രമ മഹോത്സവത്തോട് അനുബന്ധിച്ച് മഹാറാണി ലക്ഷ്മിഭായ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കമുള്ള ജീവിതം സമൂഹത്തിന് അര്‍ത്ഥവത്തായ ദിശാബോധം നല്‍കുന്നു. എല്ലാവരും നമ്മുടെ സ്വന്തമാണെന്ന ഭാവം ശാഖയിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഒരു ചെടി വളരാന്‍ പരിപാലനം ആവശ്യമാണ്. എന്നാല്‍ വളര്‍ന്ന് മരമായാല്‍ പിന്നെ അത് സ്വയം പരിപാലനത്തിന് അത് സജ്ജമാകും. സമാനമാണ് സമാജനിര്‍മിതിയും. പരസ്പരം പൂരകങ്ങളാണ് നമ്മളെല്ലാം. നമ്മുടെ ഉള്ളിലുള്ള ഐക്യബോധമാണ് വസുധൈവ കുടുംബകം ആദര്‍ശത്തിന്റെ അകക്കാമ്പ്, ശാന്തക്ക പറഞ്ഞു.
സമൂഹത്തെയും രാഷ്ട്രത്തെയും ബലമുള്ളതാക്കുന്നത് നമ്മുടെ കുടുംബസംവിധാനമാണ്. സംസ്‌കാരത്തിന്റെയും സ്‌നേഹത്തിന്റെയും അടിത്തറയില്‍ അതിനെ സംരക്ഷിക്കേണ്ട ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് എന്നത് കേവലം സംഘടനയല്ല, രാഷ്ട്രനിര്‍മ്മാണത്തിനുള്ള പവിത്രമായ ബലിപീഠമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ലെഫ്റ്റനന്റ് കേണല്‍ ഹിമാന്‍ഷി സിങ് പറഞ്ഞു. കുടുംബത്തോടുള്ള ഉത്തരവാദിത്തവും രാഷ്ട്ര സേവനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയും. ശത്രുവിനെ നേരിടുന്നതിന്റെ ജാഗ്രത തന്നെ കുടുംബത്തെ നിലനിര്‍ത്തുന്നതിലും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവന്‍ പ്രപഞ്ചത്തെയും ഒരു കുടുംബമായി കണക്കാക്കുന്ന ശാസ്ത്രമാണ് സനാതനധര്‍മ്മം. ലോകത്ത് ഇരുട്ട് വര്‍ധിക്കുമ്പോഴെല്ലാം അറിവിന്റെയും സംസ്‌കാരത്തിന്റെയും സൂര്യനായി ഭാരതം നയിച്ചിട്ടുണ്ട്. ഭാഷ, വിദ്യാഭ്യാസം, മൂല്യങ്ങള്‍, സംസ്‌കാരം തുടങ്ങിയ നമ്മുടെ വേരുകളില്‍ നിന്ന് ഛേദിക്കപ്പെട്ടാല്‍ സമൂഹം ദുര്‍ബലമാകും. വേരറ്റാല്‍ ഏത് വലിയ വൃക്ഷവും കടപുഴകി വീഴും.
എല്ലാവരും സ്വന്തം മേഖലകളില്‍ മികവ് പുലര്‍ത്തുകയാണ് രാഷ്ട്രത്തിന് വേണ്ടി ചെയ്യേണ്ടത്. ശക്തമായ ഒരു സമൂഹമാണ് ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ. ഓരോ പ്രവൃത്തിയിലും, ഓരോ ശ്വാസത്തിലും ഓരോ സ്വപ്‌നത്തിലും ഭാരതം ഒന്നാമതായിരിക്കുമെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണം, ഹിമാന്‍ഷി സിങ് പറഞ്ഞു. സമിതി പ്രാന്ത കാര്യവാഹിക സുമേധാപാലും പരിപാടിയില്‍ സംസാരിച്ചു.


























Discussion about this post