ജോധ്പൂര്‍(രാജസ്ഥാന്‍): ഹിന്ദു എന്നത് അനേകം മത. ജാതിവിഭാഗങ്ങളില്‍ ഒന്നിന്റെ പേരല്ല, മറിച്ച് സമൃദ്ധവും സമര്‍ത്ഥവുമായ ഈ രാഷ്ട്രത്തിന്റെ പേരാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഒരു നൂറ്റാണ്ട് കാലത്തെ നിശ്ശബ്ദമായ ആത്മീയ സാധനയിലൂടെ ഈ രാഷ്ട്രത്തെ ഉണര്‍ത്തുകയാണ് ആര്‍എസ്എസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദെവ്ഡ ഗ്രാമത്തില്‍ സംഘടിപ്പിച്ച വിരാട് ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ ചെറിയ പോരായ്മകള്‍ പരിഹരിച്ച് സമൂഹം ഉന്നതമായ മാതൃകയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളാനും ഒന്നായി മാറാനും കഴിയണം. ജാതിയുടെയും സമ്പത്തിന്റെയും പേരിലുള്ള എല്ലാ വിവേചനങ്ങളും ഇല്ലാതാക്കണം. പരസ്പരം ആദരവുള്ളവരാകണം.
ക്ഷേത്രങ്ങളും ജലാശയങ്ങളും ശ്മശാനങ്ങളും അരുതുകളുടെ കേന്ദ്രമാകാന്‍ പാടില്ല. എല്ലാ കുടുംബങ്ങളും ആഴ്ചതോറും ഒത്തുകൂടണം, ലഹരിമുക്തവും മൂല്യഭരിതവുമാകണം സമൂഹം. ജലസംരക്ഷണം ഗ്രാമങ്ങളെ പച്ചപ്പുള്ളതാക്കും. പശു വളര്‍ത്തലും വിഷരഹിത കൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആസോതരാ ബ്രഹ്‌മധാമിലെ പൂജ്യ സന്ത് വേദാന്താചാര്യ ശ്രീ ധ്യാന്റാം മഹാരാജ്, തേഖല ധാമിലെ സന്ത് ഭുവനേശ്വര്‍ മുനി, സന്ത് അനൂപ്ദാസ് തുടങ്ങിയ സംന്യാസി ശ്രേഷ്ഠരും സമ്മേളനത്തില്‍ പങ്കെടുത്തു.
















Discussion about this post