ദിമാപൂര്‍(നാഗാലാന്‍ഡ്): വടക്കുകിഴക്കന്‍ മേഖലയുടെ തനിമയുണര്‍ത്തി ഹിന്ദുസമ്മേളനങ്ങള്‍ തരംഗമാകുന്നു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ഗ്രാമഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന ഹിന്ദുസമ്മേളനങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് ജാതിഭേദമില്ലാതെ ഒത്തുചേരുന്നത്.
ഭാരതത്തിന്റെ ശക്തി അതിന്റെ സാംസ്‌കാരിക തുടര്‍ച്ചയിലും സാമൂഹിക അവബോധത്തിലുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. വിശാലമായ ദേശീയ ലക്ഷ്യത്തിനായി ഭിന്നതകള്‍ക്കതീതമായി ഉയര്‍ന്ന് ഹിന്ദുസമൂഹം രാജ്യമൊട്ടാകെ ഒത്തുചേരുകയാണ്. തദ്ദേശീയ പാരമ്പര്യങ്ങളുടെ ഉണര്‍വിലൂടെ ഭാരതം ലോകത്തിന് മുന്നില്‍ ശിരസുയര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര സേവിക സമിതിയുടെ സഹസര്‍കാര്യവാഹിക സുനിത ഹാല്‍ദേക്കര്‍, രമേശ് കുമാര്‍ മുനി, ഡോ. തുന്‍ബായ് എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു.


















Discussion about this post