മൗങ്ഡാവ്(മ്യാന്‍മര്‍): സൈനിക ഭരണകൂടവും സായുധസംഘങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയായ റാഖൈന്‍, അരകന്‍ പ്രവിശ്യയില്‍ സനാതനി ഹിന്ദുക്കള്‍ 75-ാമത് മഹാ രാമായണ ഹരിനാമ രാമ ജപ ഉത്സവം ആഘോഷിച്ചു. മൗങ്ഡാവ് പ്രദേശത്ത് ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങളും ബൗദ്ധരും നാല് ദിവസത്തെ പുണ്യകര്‍മ്മങ്ങളില്‍ പങ്കാളികളായി.
അരകന്‍ പീപ്പിള്‍സ് റെവല്യൂഷണറി ഗവണ്‍മെന്റിന്റെ പിന്തുണയോടെ മൗങ്ഡാവ് ഹിന്ദു കാര്യസമിതിയാണ് ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കിയത്. അരകന്‍ ആര്‍മിയാണ് ആഘോഷങ്ങള്‍ക്ക് സുരക്ഷ നല്കിയത്. സൈനികഭരണകൂടം കാലങ്ങളായി ഹിന്ദു ഉത്സവങ്ങള്‍ക്ക് അനുമതി നല്കിയിരുന്നില്ല. രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ പിടിച്ചെടുത്തിരുന്ന മൗങ്ഡാവ് മേഖല അരകന്‍ സേന മോചിപ്പിച്ചതിന് ശേഷമാണ് ഇതാദ്യമായി ഹിന്ദുക്കളും ബൗദ്ധരും സ്വതന്ത്രമായി പ്രദേശത്ത് രാമായണോത്സവം കൊണ്ടാടിയത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന പട്ടണമാണ് മൗങ്ഡാവ്.
പ്രാദേശിക അരകന്‍ മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് മൗങ്ഡാവിന് പുറമെ ബുത്തിഡോങ്, പൊന്നഗ്യുന്‍, ക്യുക്ടാവ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ഹിന്ദുക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തീരദേശ പ്രദേശത്തെ ക്യുക്പന്തു പര്‍വതത്തിലാണ് ഉത്സവ വേദി ഒരുക്കിയത്. സാമൂഹിക രാമായണ പാരായണവും ഹനുമത് പ്രാര്‍ത്ഥനയുമാണ് പ്രധാനചടങ്ങുകള്‍.















Discussion about this post