പുരി (ഒഡീഷ): ബിഎംഎസ് ദേശീയ അധ്യക്ഷനായി എസ്. മല്ലേശത്തെയും (തെലങ്കാന) ജനറല്‍ സെക്രട്ടറിയായി സുരേന്ദ്രകുമാര്‍ പാണ്ഡെയെയും (ഛത്തിസ്ഗഢ്)തെരഞ്ഞെടുത്തു. കോട്ടയം നട്ടാശ്ശേരി സ്വദേശി സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനാണ് ഉപാധ്യക്ഷന്‍. പുരിയില്‍ സമാപിച്ച 21-ാം ദേശീയസമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സുഖ്വീന്ദര്‍സിങ് ദിക്കി, നീത ചോബെ, അശോക് ശുക്ല, രാജേന്ദ്ര ശര്‍മ്മ, പവന്‍ കുമാര്‍, ജിഗ്‌നേഷ് മജുംദാര്‍ എന്നിവരും ഉപാധ്യക്ഷന്മാരാണ്. രാംനാഥ് ഗണേഷെ, അഞ്ജലി പട്ടേല്‍, രാധേശ്യാം ജയ്സ്വാള്‍, അരവിന്ദ് മിശ്ര, അശോക് കുമാര്‍, അനില്‍ ദുംനെ, സഞ്ജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ സെക്രട്ടറിമാരും അനിഷ് മിശ്ര ഫിനാന്‍സ് സെക്രട്ടറിയുമാണ്.
കേരളത്തില്‍ നിന്നുള്ള എം.പി. രാജീവന്‍ (ദക്ഷിണക്ഷേത്രം), വി. രാധാകൃഷ്ണന്‍ (ദക്ഷിണമധ്യക്ഷേത്രം), സി.വി. രാജേഷ് (പശ്ചിമം, ഉത്തരപശ്ചിമം, മധ്യക്ഷേത്രം) എന്നിവരാണ് ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാര്‍. മുന്‍ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ കേന്ദ്രപ്രവര്‍ത്തകസമിതി അംഗമാണ്. കെ.കെ. വിജയകുമാര്‍, അഡ്വ. ആശാമോള്‍, പി. ജയപ്രകാശ്, ജി.കെ. അജിത്ത്, കെ. മഹേഷ് കുമാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ സമിതി അംഗങ്ങള്‍. സമാപനസമ്മേളനത്തില്‍ എസ്. മല്ലേശം മുഖ്യപ്രഭാഷണം നടത്തി.
















Discussion about this post