അംബാല(ഹരിയാന): നൂറുവര്‍ഷത്തെ യാത്രയില്‍ ആര്‍എസ്എസിന്റെ ദശയില്‍ മാറ്റം വന്നിട്ടുണ്ടെന്നും എന്നാലൊരിക്കലും അതിന്റെ ദിശ മാറിയിട്ടില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ വിശ്വാസ്യതയും അംഗീകാരവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. എന്നാല്‍ ഈ അനുകൂല സാഹാചര്യങ്ങളെത്തുംമുമ്പുള്ള കാലഘട്ടം അവഗണനയുടെയും എതിര്‍പ്പിന്റേതുമായിരുന്നുവെന്ന് മറക്കരുത്, അദ്ദേഹം പറഞ്ഞു. അംബാല ഡിഎവി സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്ന് നഗരങ്ങളില്‍ നിന്നുള്ള സ്വയംസേവകരുടെ ത്രിനഗര്‍ തരുണ സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജീവിതത്തിന്റെ ഫലങ്ങള്‍ നമുക്ക് മാത്രമല്ല, സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനകരമാകണം. സംഘത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നമ്മുടെ കഠിനാധ്വാനവും സമാജത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം. നൂറു വര്‍ഷമായി, ഒരു സവിശേഷമായ രീതിശാസ്ത്രത്തിലൂടെയും മൂല്യങ്ങളിലൂടെയുമാണ് നാം പുരോഗമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രാന്ത സംഘചാലക് പ്രതാപ് സിങ്, വിഭാഗ് സംഘചാലക് രമാകാന്ത്, ജില്ലാ സംഘചാലക് പ്രദീപ് ഖേഡ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

















Discussion about this post