VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

VSK Desk by VSK Desk
28 April, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ അമേരിക്കയില്‍ താമസിക്കുന്ന ഭാരതവംശജരായ എല്ലാ പ്രൊഫഷണലുകളും തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിച്ച് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. അമേരിക്കയിലെ പ്രൊഫഷണലുകള്‍ക്കുള്ള തുറന്നകത്തെന്ന രീതിയില്‍ അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 37 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തതുപോലെ പണമല്ലാതെ, മറിച്ച് നല്ല വിദ്യാഭ്യാസവും ഭാരതീയ സാംസ്‌കാരിക പൈതൃകവുമായാണ് നിങ്ങള്‍ അമേരിക്കയില്‍ എത്തിയത്. നിങ്ങള്‍ മികച്ച വിജയം നേടി. അമേരിക്ക നിങ്ങള്‍ക്ക് നല്ലതായിരുന്നു. അതിനായി നമ്മള്‍ നന്ദിയുള്ളവരായിരിക്കണം, നന്ദിയാണ് നമ്മുടെ ഭാരതീയ രീതി. എന്നിരുന്നാലും ഇന്ന്, അമേരിക്കക്കാരില്‍ വലിയൊരു വിഭാഗം ഭാരതീയര്‍ അമേരിക്കന്‍ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നും അമേരിക്കയിലെ നമ്മുടെ വിജയം അന്യായമായി നേടിയെടുത്തതാണെന്നും വിശ്വസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇത് പരിഹരിക്കുമെന്ന് നിങ്ങള്‍ കരുതിയേക്കാം.

പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഭാരതീയ നാഗരികതയെ വെറുക്കുന്ന ആളുകളും സ്വന്തം നാഗരികതയെ തന്നെ വെറുക്കുന്ന ആളുകളോ തമ്മിലായിരിക്കും. അതായത് തീവ്ര വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടം. അതിന്റെ വെറും കാഴ്ചക്കാരാണ് നിങ്ങള്‍, അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോള്‍ സത്യമായിരിക്കുന്നതും ഭാവിയില്‍ സത്യമാകുന്നതുമായ ഒരു കാര്യമുണ്ട്. ലോകമെമ്പാടും ഭാരതീയര്‍ക്ക് ലഭിക്കുന്ന ബഹുമാനം ഭാരതത്തിന്റെ തന്നെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ഭാരതം ദരിദ്രമായി തുടരുകയാണെങ്കില്‍, ഇടതുപക്ഷം നമുക്ക് സഹതാപത്തോടെ ധാര്‍മ്മിക പ്രഭാഷണങ്ങള്‍ നല്‍കും. തീവ്ര വലതുപക്ഷം അവഹേളനത്തോടെ വ്യത്യസ്തമായ ധാര്‍മിക പ്രഭാഷണങ്ങള്‍ നല്‍കും. ഇവ രണ്ടിനുമിടയില്‍ നമ്മള്‍ ആശയക്കുഴപ്പത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യമാണ് സമൃദ്ധിയുടെയും ആദരവിന്റെയും അടിസ്ഥാന സ്രോതസ്സ്. ആ വൈദഗ്ധ്യം കൈവരിക്കാന്‍ ആവശ്യമായ മസ്തിഷ്‌ക ശക്തി ഭാരതത്തിലുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ആ കഴിവിന്റെ വലിയൊരു ഭാഗം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. ഭാരതത്തില്‍ ആ വൈദഗ്ധ്യം വികസിപ്പിക്കുമ്പോള്‍ നമ്മുടെ നാഗരിക ശക്തി സ്വയം വളരും.

നിങ്ങളില്‍ പലര്‍ക്കും ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ദയവായി വീട്ടിലേക്ക് മടങ്ങുക. ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്. നമ്മുടെ വിശാലമായ യുവ ജനതയെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ വര്‍ഷങ്ങളായി നിങ്ങള്‍ നേടിയ സാങ്കേതിക നേതൃത്വം ആവശ്യമാണ്. ഒരു സന്നദ്ധസേവന മസസ്സോടെ നമുക്ക് അത് ചെയ്യാമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Share
Tweet
SendShareShare

Latest from this Category

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

Load More

പുതിയ വാര്‍ത്തകള്‍

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

ഇന്ന് ഭാസ്‌കര്‍ജിയുടെ 9-ാം ശ്രാദ്ധദിനം; നിസ്വനായി കടന്നുപോയൊരാള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies