ജബല്‍പൂര്‍(മധ്യപ്രദേശ്): പവിത്ര നര്‍മദയുടെ തീരത്ത് രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ ഘോഷ് വാദനത്തിലൂടെ ഒരുക്കിയ നവതി നാദാര്‍ച്ചന ശ്രദ്ധേയമായി സമിതിയുടെ നവതി കാര്യക്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത 132 സേവികമാര്‍ ഘോഷില്‍ നാദവിസ്മയം തീര്‍ത്തത്.

അഖിലഭാരതീയ ഘോഷ് പ്രമുഖ് പങ്കജയുടെയും സഹ ഘോഷ് പ്രമുഖ് പ്രാചി പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സേവികമാര്‍ സ്വരപൂജയും നാദാര്ച്ചനയും നടത്തിയത്. ഒരേസമയം പത്ത് വ്യത്യസ്ത രചനകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു കാര്യക്രമം. ശിവ വന്ദനം, ഓംകാര്‍, മീര രചനകള്‍ ഉള്‍പ്പെടെ ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ രാഗധാരയെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.
ലക്ഷ്യവും വികാരവും താളവും ഒന്നായിത്തീരുന്ന വിസ്മയ മുഹൂര്‍ത്തമാണിതെന്ന് പങ്കജ പറഞ്ഞു. അച്ചടക്കവും ഏകാത്മകതയും തുളുമ്പുന്ന ഈ കരുത്തിലാണ് നാടിന്റെ പ്രതീക്ഷ. ഒരുമയുടെ കാഹളമാണ് ഇവിടെ മുഴങ്ങുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.















