VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ഡൽഹി, പഞ്ചാബ്, ലഡാക്ക്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, വടക്കുകിഴക്കൻ സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി കൈകോർത്തു.

VSK Desk by VSK Desk
5 November, 2026
in ഭാരതം
Share
Tweet
SendTelegram

ഡൽഹി: ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥി നേതാക്കളുടെ ദേശീയ സംഗമം ഡൽഹിയിൽ സംഘടിപ്പിച്ചു. ‘അരാജകത്വം അവസാനിപ്പിക്കൂ, ജനാധിപത്യം സ്വീകരിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ ഡൽഹി, പഞ്ചാബ്, ലഡാക്ക്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.

ഭാരതത്തിൻ്റെ ജനാധിപത്യത്തിന്റെ ശക്തി നിലകൊള്ളുന്നത് ജനവിധിയിലും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലുമാണെന്ന് ചടങ്ങിൽ സംസാരിച്ച എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. തെരുവ് സമ്മർദ്ദത്തിലൂടെയോ അരാജകത്വത്തിലൂടെയോ അല്ല, ജനങ്ങളുടെ വോട്ടുകളിലൂടെയാണ് സർക്കാരുകൾ രൂപീകരിക്കപ്പെടേണ്ടത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ഭരണഘടനാ സ്ഥാപനങ്ങളിലും അവിശ്വാസം വളർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. പരാതികളും വിയോജിപ്പുകളും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാതെ ഭരണഘടനാപരമായ വേദികളിലാണ് ഉന്നയിക്കേണ്ടത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലെയും നേപ്പാളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് മാതൃകയാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പസുകളിൽ പോസിറ്റീവായ മാറ്റങ്ങളും ദേശീയ ഐക്യവും ജനാധിപത്യ അന്തരീക്ഷവുമാണ് രാജ്യത്തെ യുവാക്കൾ ആഗ്രഹിക്കുന്നതെന്ന് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റ് യാഷ് ദബാസ് പറഞ്ഞു

ഇന്നത്തെ സംഗമം ജനാധിപത്യത്തിലുള്ള യുവ ഇന്ത്യയുടെ വിശ്വാസത്തിന്റെ തെളിവാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് ക്യാമ്പസുകളിൽ ആരോഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷവും സംവാദങ്ങളും വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. സർവകലാശാലകൾ ഭാവി നേതൃത്വത്തെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാർത്ഥി ശക്തി നിലകൊള്ളുന്നത് അച്ചടക്കത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടിയാണ്, അരാജകത്വത്തിനല്ല എന്ന് എബിവിപി ദില്ലി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മയ പറഞ്ഞു

ഡി.യു.എസ്.യു സെക്രട്ടറി റിയ ഛാവ്ഡി, ജോയിന്റ് സെക്രട്ടറി ലക്ഷ്യ രാജ് സിംഗ്, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അങ്കിത് ഭിഡാൻ, മുൻ പ്രസിഡന്റ് ഗൗരവീർ സോഹൽ, ഡെറാഡൂൺ ഡി.എ.വി പി.ജി കോളേജ് പ്രസിഡന്റ് നവ്ദീപ് റാണ, ഉത്കൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് അഭിറാം, ഗൗഹാത്തി യൂണിവേഴ്സിറ്റി പ്രസിഡന്റ് മാനസ് പ്രതിം കലിത, മുൻ ജെ.എൻ.യു.എസ്.യു നേതാവ് വൈഭവ് മീന തുടങ്ങിയവർ സംസാരിച്ചു.

Tags: abvp
Share
Tweet
SendShareShare

Latest from this Category

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

Load More

പുതിയ വാര്‍ത്തകള്‍

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies