ന്യൂദല്‍ഹി: ലാവണ്യ നേരിട്ട പീഡനവും പോലീസിന്റെ വീഴ്ചയും തുറന്നുകാട്ടിയ എന്‍സിപിസിആര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് എബിവിപി. ലാവണ്യക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ എബിവിപി നടത്തിയ പ്രക്ഷോഭം ശരിവയ്ക്കുന്നതാണ് ബാലാവകാശകമ്മീഷന്റെ റിപ്പോര്‍ട്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി പറഞ്ഞു.
ലാവണ്യയുടെ ആത്മഹത്യാ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി എന്‍സിപിസിആറിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ അന്വേഷണ നടപടികള്‍ ആരംഭിക്കുകയും തഞ്ചാവൂര്‍ ജില്ല സന്ദര്‍ശിക്കുകയും ചെയ്തത്.
ലാവണ്യയ്ക്കുവേണ്ടി എബിവിപി നടത്തുന്ന പോരാട്ടം ഫലം കാണുകയാണ്. തെളിവുകള്‍ മായ്ക്കുന്നതില്‍ പോലീസിന്റെ പങ്കും പുറത്തുവരുന്നു. കാമ്പസുകളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ഈ അന്വേഷണത്തോടെ രാജ്യത്തിന് കൂടുതല്‍ മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്ന് നിധി ചൂണ്ടിക്കാട്ടി.
Discussion about this post