ന്യൂദല്‍ഹി: സമാധാനം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയത്ത് മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. അവിടം വിട്ടുപോരാനുള്ള നിര്‍ദേശങ്ങള്‍ അതാത് സമയത്ത് നല്കി. പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്നു. അദ്ദേഹം എല്ലാ ദിവസവും അതിനായി സമയം നീക്കിവയ്ക്കുന്നുവെന്നും രാജ് നാഥ് സിങ് ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
നയതന്ത്ര തലത്തില്‍ ചെയ്യേണ്ടതെല്ലാം വേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ ചെയ്തു. സമാധാനം കൊണ്ടുവരാനും അക്രമം അവസാനിപ്പിക്കാനും നയതന്ത്രവും ചര്‍ച്ചകളും ഉപയോഗിക്കണമെന്നത് ഭാരതത്തിന്റെ നിലപാടാണ്. ഇത് നമ്മള്‍ എല്ലായ്‌പോഴും ആവര്‍ത്തിക്കുന്നതാണ്.
റഷ്യയോട് മാത്രമല്ല, എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്തുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനം. റഷ്യയും ഉക്രൈനും തമ്മിലുള്ള ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാത്രമല്ല ഇന്ത്യ-റഷ്യ ബന്ധത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post