ജയ്പൂര്‍: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിലെ കരൗലിയില്‍ നടന്ന ഇരുചക്രവാഹന റാലിക്കെതിരെ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളുടെ ആക്രമണം. റാലിക്ക് നേരെ അക്രമിസംഘം കല്ലെറിഞ്ഞു. ബൈക്കുകള്‍ക്കും കടകള്‍ക്കും തീയിട്ടു. നാല് പോലീസുകാരുള്‍പ്പെടെ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ പുഷ്‌പേന്ദ്ര എന്നയാളെ ജയ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുഗാദിയുടെ ഭാഗമായി നടന്ന റാലി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹത്വാര ബസാറില്‍ ഒരു പള്ളിക്ക് മുന്നിലെത്തിയപ്പോളാണ് കനത്ത കല്ലേറുണ്ടായതെന്ന് എഡിജിപി ഹവ സിംഗ് ഗുമാരിയ പറഞ്ഞു. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അക്രമത്തെ ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ അപലപിച്ചു. രാജ്യവിരുദ്ധ മനോഭാവമുള്ളവരാണ് അക്രമത്തിന് പിന്നില്‍.
കുറ്റക്കാര്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് വസുന്ധര രാജെ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയങ്ങളാണ് ജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ കുറ്റപ്പെടുത്തി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
Discussion about this post