ന്യൂദല്‍ഹി: ഹിമാചല്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പ്രതികളാണുള്ളത്. മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് പുറത്ത് നടന്ന സ്ഫോടനം ഗൗരവ പൂര്‍വമായാണ് തകാണുന്നത്. സമാനമായ സ്‌ഫോടനം ഷിംല പോലീസ് ആസ്ഥാനത്തിന് പുറത്തും നടന്നേക്കാമെന്ന നിരോധിത സംഘടനകളുടെ ഭീഷണി പരിശോധിച്ചുവരികയാണെന്ന് ജയറാം താക്കൂര്‍ പറഞ്ഞു.
‘ഗുര്‍പന്ത് സിംഗ് പന്നൂണിനെ കാര്യമായി എടുക്കുന്നില്ല, പക്ഷേ നടക്കുന്ന ചില സംഭവങ്ങള്‍ ആശങ്കാജനകമാണ്,’ അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശ് അസംബ്ലിയുടെ പ്രധാന ഗേറ്റിലും മതിലിലും ഖാലിസ്ഥാന്‍ പതാകകള്‍ കെട്ടിയ സംഭവത്തില്‍ നിരോധിത സംഘടനയായ ‘സിഖ് ഫോര്‍ ജസ്റ്റിസ്’ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ മുഖ്യപ്രതിയാക്കി ഹിമാചല്‍ പോലീസ് കേസെടുത്തിരുന്നു.
Discussion about this post