മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്‍റെ ഗുണ്ടാസംഘത്തെ എന്‍ഐഎ കസ്റ്റചിയിലെടുത്തു. ഡി-കമ്പനിയുടെ അനധികൃത ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ആരിഫ് അബൂബക്കര്‍ ഷെയ്ഖ്(59), ഷബീര്‍ അബൂബക്കര്‍ ഷെയ്ഖ്(51) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തത്.
ആയുധക്കടത്ത്, മയക്കുമരുന്ന്-ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ പ്രചാരം (എഫ്‌ഐസിഎന്‍) എന്നിവയില്‍ ഏര്‍പ്പെട്ടെന്ന ദാവൂദ് ഇബ്രാഹിം കസ്‌കറും കൂട്ടാളികളും ഉള്‍പ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതിനും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം), അല്‍ ഖ്വയ്ദ (എക്യു) എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി സജീവമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായവര്‍. ഇരുവരെയും പോലീസ് കസ്റ്റഡിക്കായി എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
കൊള്ള, മയക്കുമരുന്ന് കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന ഷബീര്‍ അബൂബക്കര്‍ ഷെയ്ഖിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച നാഗ്പാഡ, ഗോരെഗാവ്, ബോറിവാലി, സാന്താക്രൂസ്, മുംബ്ര, ഭേണ്ടി ബസാര്‍ എന്നിവയുള്‍പ്പെടെ 29 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി, സലീം ഫ്രൂട്ട്, കയ്യും, സാമി ഹിംഗോറ, ഗുഡ്ഡു തുടങ്ങി ആറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പത്താന്‍, മൊബിന ഭിവണ്ടിവാല, അസ്ലം പടാനി എന്നിവരെ ചോദ്യം ചെയ്തുവരുന്നു.
Discussion about this post