തിരുവനന്തപുരം: കാശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ വാദത്തെ അനുകൂലിച്ച് സംസാരിച്ച കെടി ജലീല്‍ ന്യായീകരണവുമായി വീണ്ടും രംഗത്ത്. ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കുകയാണെന്ന് ജലീല്‍ പറഞ്ഞു.
നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ ആസാദ് കശ്മീര്‍ എന്ന വാക്ക് ഇന്‍വേര്‍ട്ടഡ് കോമ ഇട്ട് ഉപയോഗിച്ചിട്ടുണ്ട്. നിയമസഭയുടെ പ്രവാസി ക്ഷേമ കമ്മിറ്റിയുടെ കശ്മീര്‍ വിസിറ്റുമായി ബന്ധപ്പെട്ട് ഒരു യാത്രാക്കുറിപ്പ് എഴുതിയിരുന്നു. അതില്‍ നടത്തിയ ഒരു പരാമര്‍ശം ഉയര്‍ത്തിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. നൂറാനിയുടെ പുസ്തകത്തില്‍ 176. 180 പേജുകളില്‍ 1952 ഓഗസ്റ്റ് 25ന് പണ്ഡിറ്റ് നെഹ്‌റു ഷെയ്ക്ക് അബ്ദുള്ളയ്ക്ക് കൈമാറിയ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദേഹം ന്യായീകരിച്ചു.
അതേസമയം, ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീലിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ പോലീസാണ് കെ.ടി. ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ കോടതിയില്‍ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് ജലീല്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.
പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീരെ’ ന്നാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമര്‍ശം. ഇത് പൊതുവെ പാക്കിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്.
Discussion about this post