തിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവ് നേരിടാനും 3000 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കഴിഞ്ഞയാഴ്ച എടുത്ത 1000 കോടി രൂപക്കു പുറമെയാണിത്.
ക്ഷേമ പെന്‍ഷന്‍ വിതരണം, ബോണസ് ഉത്സവബത്ത വിതരണം, ഓണക്കിറ്റ്, വിവിധ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായമടക്കം 7000 കോടി യോളം അധിക ചെലവ് വരും.നികുതി പിരിവ് ഊര്‍ജിതമാക്കിയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ പണം ട്രഷറിയിലെത്തിച്ചും ബാക്കി പണം കണ്ടെത്താനാണ് നീക്കം
3000 കോടിയുടെ കടപത്രം പുറപ്പെടുവിച്ചു. ലേലം മുംബൈ റിസര്‍വ് ബാങ്ക് ഓഫിസില്‍ ആഗസ്റ്റ് 29ന് നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും.
സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു എന്നാണ് ധനവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചത്. ആദ്യം 2000 കോടി യുടെ കടപത്രം എന്ന പത്രക്കുറിപ്പാണ് ഇറക്കിയത്. മണിക്കൂറിനകം തിരുത്തി 3000 കോടി എന്നാക്കി. എത്ര അലസമായിട്ടാണ് കാര്യങ്ങള്‍ ധനവകുപ്പില്‍ നടക്കുന്നത് എന്നതിന്‍റെ തെളിവാണിത്. കടപത്രത്തിന്‍റെ വിശദവിവരങ്ങള്‍ ലഭിക്കാന്‍ നല്‍കിയിരിക്കുന്ന സൈറ്റില്‍ ഒരു വിവരവും നല്‍കിയിട്ടുമില്ല.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്1/331/2022ഫിന്‍. & നമ്പര്‍: എസ്.എസ്1/332/2022ഫിന്‍. തീയതി 25.08.2022) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്‍റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.
Discussion about this post