കൊച്ചി: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തുന്നതിന്‍റെ നിർമാണോദ്ഘാടനവും, വൈദ്യുതീകരിച്ച കൊല്ലം – പുനലൂർ റെയിൽവെ പാതയുടെ ഉദ്ഘാടനവും സ്പെഷ്യൽ തീവണ്ടിസർവ്വീസും ബഹുമാനപെട്ട ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം മണിക്ക് നിർവഹിക്കുന്നു..
അന്താരാഷ്ട്ര നിലവാരത്തിലേക്ക് റീഡെവലപ്പ്മെന്റിന് തയ്യാറെടുക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷന്‍റെ കൂടുതൽ ഡിസൈൻ ചിത്രങ്ങൾ ഇന്ന് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടിരുന്നു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്‍റെ പുതിയ മുഖത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ



വിമാനത്താവളം പോലെ അന്താരാഷ്ട്ര മുഖം കൈവരിക്കാൻ പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷന്റെ റീഡെവലപ്പ്മെന്റ് പൊതുമേഖലാ സ്ഥാപനമായ റയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്‌നിക്കൽ എൻജിനിയറിങ് സർവീസും (RITES) ഉം സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കാനുള്ള 361.17 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു
ലോകോത്തര നിർമാണ നിലവാരമായ ഗൃഹ 3 അനുസരിച്ചായിരിക്കും നിർമാണം.
നിലവിലെ നിർമിതികൾ പൊളിക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വണ്ണം വായു – ശബ്ദ മലിനീകരണം കുറയ്ക്കാൻ വ്യവസ്ഥയുണ്ട്.
രൂപകൽപന, നിർമാണ സാമഗ്രികൾ സംഭരിക്കൽ, നിർമാണ നിർവഹണം എന്നിവ കരാർ നൽകുന്ന ഇപിസി (എൻജിനീയറിങ്, പ്രൊക്വയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ വ്യവസ്ഥയിലാകും നിർമാണം).
കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ പരമാവധി എണ്ണം ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ 4000 ആണ്. 2041 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് വികസനം. വിമാനത്താവളത്തിൽ യാത്രക്കാർക്കു ലഭ്യമാകുന്നതിനു സമാനമായ സൗകര്യങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് വികസനം.
Discussion about this post