കൊച്ചി: ആദിശങ്കരന്‍റെ നാട് എന്ന സ്വത്വം കേരളം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അമൃതോത്സവം ആഘോഷിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാലടിയില്‍ ശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്‍റെ പ്രതീകമാണ് ആദിശങ്കരാചാര്യര്‍. സംവാദങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അദ്ദേഹം രാജ്യത്തെ മുഴുവന്‍ സമന്വയിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്തു. ശ്രീശങ്കരാചാര്യര്‍ അദ്വൈത വേദാന്തത്തിലൂടെ ഭാരതീയ ബൗദ്ധിക മേഖലയെ ശക്തിപ്പെടുത്തി. ആ ആത്മീയ അടിത്തറയുടെ കരുത്തിലാണ് വിദേശികളുടെയും കൊളോണിയല്‍ ശക്തികളുടെയും ക്രൂരമായ ആക്രമണ പരമ്പരകളെ ഭാരതം അതിജീവിച്ചതെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ തത്ത്വചിന്ത ജാതിയുടെയും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെയും ആശയത്തെ നിരാകരിക്കുന്നതാണ്, ജാതീയതയുടെ ചിന്ത പോലും മോക്ഷം നേടുന്നതില്‍ നിന്ന് ഒരാളെ തടയുന്നുവെന്ന് ആചാര്യര്‍ പ്രഖ്യാപിച്ചു. എന്നാല്‍ അതേ ശങ്കരാചാര്യരെയാണ് ജാതിവാദിയാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ പ്രചരിപ്പിച്ചത്. പതിറ്റാണ്ടുകള്‍ ശങ്കരാചാര്യര്‍ക്കെതിരെ ഇതേ അപവാദ പ്രചാരണം നടത്തിയവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇത്രകാലം ശങ്കരന്റെ തത്ത്വചിന്തകള്‍ മാര്‍ക്‌സിസ്റ്റ് കുപ്രചാരണത്തിലൂടെയാണ് കേരളത്തില്‍ സജീവമായിനിന്നത്. ഭാരതീയ നവോത്ഥാനത്തെ എക്കാലവും ജ്വലിപ്പിച്ച ശങ്കരാചാര്യരെയും ശങ്കരദര്‍ശനങ്ങളെയും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടെടുക്കേണ്ട കാലമാണിതെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.
Discussion about this post