തിരുവനന്തപുരം: വിദേശത്തു പോകുന്നത് നല്ലതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നതിന് കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒമാനേക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. കേരളം ഓവര്‍ഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയമെന്നും – ധനമന്ത്രി വ്യക്തമാക്കി.
വിദേശപര്യടനത്തിന് പോകാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യം വന്നാല്‍ വിദേശത്തും രാജ്യത്തിനകത്തും യാത്രചെയ്യേണ്ടി വരുമെന്നും– എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Discussion about this post