തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് മതാചാരപ്രകാരമുള്ള ശവ സംസ്‌കാരത്തിന് സ്ഥലപരിമിതി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മിഷന്‍റെ റിപ്പോര്‍ട്ട്.
കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് പതിനായിരത്തിലേറെ പള്ളികളുണ്ട്. ഇവയ്ക്കാകെ 299 ഖബര്‍സ്ഥാനികളാണുള്ളത്. ഇവ 50 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ സ്ഥലപരിമിതി രൂക്ഷമാണ്.
അതിനാല്‍, ജില്ലയില്‍ ഒരിടത്തെങ്കിലും ജനവാസമേഖലയല്ലാത്തിടത്ത് പൊതുശ്മശാനമൊരുക്കി, അതില്‍ മുസ്ലിം മതാചാരമനുസരിച്ച് സംസ്‌കാരച്ചടങ്ങിന് പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് കമ്മീഷന്‍ ശിപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ഹിന്ദുവിഭാഗത്തിലുള്ള അനേകര്‍ മരിച്ചാലടക്കാന്‍ മണ്ണില്ലാത്തതിനാല്‍ സ്വന്തം കൂര പൊളിച്ച് അവിടെ സംസ്‌കരിക്കേണ്ട ഗതികേടുള്ള ന്യൂനപക്ഷ കമ്മിഷന്‍റെ ശിപാര്‍ശ എന്നത് ശ്രദ്ധേയമാണ്. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംസ്‌കാരത്തിന് മതപരമായ സംവിധാനങ്ങളുള്ളപ്പോള്‍ പലപ്പോഴും അനാഥമാകുന്നത് ഹിന്ദുക്കളാണ്. കമ്മിഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചാല്‍ നിലവിലുള്ള പൊതുശ്മശാനങ്ങളില്‍നിന്നുപോലും അവര്‍ പുറന്തള്ളപ്പെടും.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളാണ് കമ്മീഷന്‍ പഠനവിധേയമാക്കിയത്. ഇതില്‍ മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗമാണ് പഠനം നടത്തിയത്. പൊതുശ്മശാനങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ളതായി മാറിയിട്ടില്ലെന്നാണ് പഠനത്തില്‍ ബോധ്യപ്പെട്ടത്. ആലപ്പുഴയിലെ ചെറിയ ഒരു ശ്മശാനമാണ് മാതൃകയായിട്ടുള്ളത്. ഇവിടെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരമനുസരിച്ച് സംസ്‌കാരം നടത്താന്‍ പ്രത്യേകമായി സ്ഥലം അനുവദിച്ചു. ഈ മാതൃക എല്ലാ ജില്ലയിലും നടപ്പാക്കാവുന്നതാണെന്ന നിഗമനമാണ് പഠനസംഘം നല്‍കിയത്.
കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം, തോമസ്, മെമ്പര്‍ സെക്രട്ടറി എല്‍. ആര്‍. ദേവി, രജിസ്ട്രാര്‍ എസ്. സുരേഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മറ്റു പ്രധാന ശുപാര്‍ശകള്‍
• വികസനപദ്ധതികള്‍ക്കും മറ്റും ഖബര്‍സ്ഥാനുകളുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ പകരംഭൂമി സര്‍ക്കാര്‍ കണ്ടെത്തിനല്‍കണം. നഷ്ടപരിഹാരത്തുകയ്ക്ക് തുല്യമായ രീതിയില്‍ മസ്ജിദിന് 15 കിലോമീറ്ററിനുള്ളില്‍ ജനബാഹുല്യംകുറഞ്ഞ പ്രദേശത്ത് ഭൂമി നല്‍കണം.
• മസ്ജിദ് കമ്മിറ്റികളോ, മുസ്ലിം സന്നദ്ധസംഘടനകളോ ജനവാസ മേഖലയില്‍നിന്ന് മാറി ശ്മശാനത്തിന് ഭൂമി കണ്ടെത്തിയാല്‍ അത് ഏറ്റെടുത്തുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനുള്ള തുക മുഴുവന്‍ അതത് കമ്മിറ്റികളില്‍നിന്ന് ഈടാക്കാം
Discussion about this post