മാവേലിക്കര: സ്ത്രീകളെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും ഭാരതീയ കുടുംബത്തിൻ്റെ മഹത്വമാണെന്നും അമ്മയുടെ വിശാലതയും സ്നേഹവും ത്യാഗവും ആണ് കുടുംബത്തെ നിലനിര്‍ത്തുന്നതെന്നും സീമാ ജഗരണ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്. ഹിന്ദു ധര്‍മ്മ പഠന ശിബിരത്തില്‍ ഭാരതീയ കുടുംബ സങ്കല്പം എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പഞ്ചമഹായജ്ഞങ്ങള്ക്ക് പ്രാധാന്യം നല്‍കണം സര്‍വ്വ ശ്രേഷ്ഠമായ ധര്‍മ്മമാണ് ഗാര്‍ഹസ്ത്യം. എല്ലാ ജീവജാലങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ ഉള്ള യജ്ഞം ഏറ്റെടുത്ത് ജീവിതം ആചരിക്കണം. തനിക്ക് ജന്മം നല്‍കിയവരെ അവസാന ശ്വാസം വരെ സംരക്ഷിക്കുകയും തനിക്ക് ജനിച്ച സന്തതികളെ സംസ്കാരസമ്പന്നതയോടെ സ്വന്തം കാലില്‍ നില്ക്കാന് പഠിപ്പിക്കുകയും ചെയ്യുന്നതാവണം ഗൃഹസ്ഥാശ്രമം എന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥ എന്ന വിഷയതില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം കെ.കെ. വാമനന് സംസാരിച്ചു.. വൈവിധ്യവും ഏകതയും ആണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടന. അതിന്റെ അടിസ്ഥാനത്തില്‍ പല ജാതികള്‍ ഉണ്ടായി. ജാതികള്‍ ഭൗതികമാണ്. തൊഴില്‍ പരമാണെന്നും വാമനന് പറഞ്ഞു.
ഹിന്ദുത്വം എന്ന വിഷയത്തില്‍ ജന്മഭൂമിയുടെ ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍ സംസാരിച്ചു. ഹിന്ദുത്വം സനാതന ധര്‍മ്മം ആണ്.പ്രപഞ്ചത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഗുണ സഞ്ചയമാണ്. രാഷ്ട്രീയ അധികാരത്തിനു വേണ്ടി ഹിന്ദു സത്വം തിരിച്ചറിയിക്കാതിരിക്കാന്‍ ഉള്ള ബോധ പൂര്‍വ്വമായ ശ്രമം ഇന്ന് നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യ വേദിയെ പരിചയപ്പെടുത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസും, ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ കുറിച്ച് കേസരി മുഖ്യ പത്രധിപര്‍ എന്‍. ആര്. മധു വും സംസാരിച്ചു. ഇന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്ശന് എന്നിവര്‍ സംസാരിക്കും.
Discussion about this post