കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് പത്തനംതിട്ടയിൽ നരബലി. ദുർമന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ എത്തിച്ച് ഇലന്തൂർ സ്വദേശികളായ ദമ്പതികളാണ് നരബലി നടത്തിയയത് കാലടി സ്വദേശിനിയും കടവന്ത്ര സ്വദേശിനിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊച്ചിയിൽ നിന്നും മൂന്നു സ്ത്രീകളെ കാണാതായതായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തു വന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോയ പ്രതിയെയും, തിരുവല്ല സ്വദേശികളായ ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി, ഇയാളുടെ ഏജന്റ്, തിരുവല്ല സ്വദേശികളായ ദമ്പതിമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് കാര്യം സാധിക്കുന്നതിനായി കാലടി, കടവന്ത്ര സ്വദേശികളായ യുവതിയെ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരു സ്ത്രീയുടെ ശരീരം കഷണങ്ങളായി നുറുക്കിയത് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ അസ്ഥികൂടം പല സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള പരിശോധനയിലാണ് ക്രൂരമായ നരബലി കണ്ടെത്തിയത്. കടവന്തറ സ്വദേശിയായ യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലിയുടെ ക്രൂരമായ വിവരം പുറത്തു വന്നത്.
പെരുമ്പാവൂർ സ്വദേശിയാണ് യുവതികളെ ഇവർക്ക് വേണ്ടി എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോന്ന സ്ത്രീകളെ നരബലി നൽകിയ ശേഷം കുഴിച്ചിട്ടതായും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെയും, യുവതികളെയും കാണാതായത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നരബലി സംബന്ധിച്ചുള്ള നിർണ്ണായകമായ വിവരം പുറത്തു വന്നിരിക്കുന്നത്.
വനിതാ കമ്മിഷൻ അധ്യക്ഷ ഉടനേ സംഭവസ്ഥലത്തെത്തും.
Discussion about this post