പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് എന്‍ഐഎ സംഘത്തിന്‍റെ പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ഐഎ സംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷന്‍.
കേരള പോലീസ് തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത റൗഫിനെ പിടികൂടാനുള്ള എന്‍ഐഎ ദൗത്യവും കേരള പോലീസ് അറിഞ്ഞില്ല
ഒളിവില്‍ പോയ റൗഫിനെ കുടുക്കാന്‍ പ്രത്യേക പദ്ധതി കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു. തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ എന്‍ഐഎ റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
Discussion about this post