തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്‌നില്‍ സംസ്ഥാനത്താകെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ അണിനിരന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ കായിക താരങ്ങള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്‍റെ അടുത്ത ഘട്ടം നവംബര്‍ 14 മുതല്‍ ജനുവരി 26 സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, എം.ബി. രാജേഷ്, ആര്‍. ബിന്ദു, ആന്റണി രാജു, ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡിജിപി അനില്‍കാന്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ ലഹരിവിരുദ്ധ ശൃംഖലയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളും യുവാക്കളും കണ്ണിചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയില്‍ കണ്ണിചേര്‍ന്നു. പൊതുസമ്മേളനത്തിനു ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു കുഴിച്ചിട്ടു. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു.
Discussion about this post