തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ പുരസ്കാരം അനാവശ്യമെന്ന് ഡോ.എം.പി. പരമേശ്വരന്. പുരസ്കാരം സ്വീകരിക്കുന്നതില്‍ തനിക്ക് താത്പര്യക്കുറവുണ്ടെന്നും എം.പി.പരമേശ്വരന് പറഞ്ഞു. സര്‍ക്കാരിന്റെ വികസന മുന്‍ഗണനകള്‍ ആകേണ്ടത് ഇത്തരം കാര്യങ്ങളല്ല. പിണറായി സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ വിയോജിപ്പുണ്ടെന്നും പരമേശ്വരന് മാധ്യമങ്ങളോട് പറഞ്ഞു.
സുസ്ഥിര വികസന നയമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ മുന്‍ഗണനകള്‍ മറ്റ് പലതിനുമാണ്. കഴിഞ്ഞദിവസം ജില്ലാകളക്ടര്‍ വീട്ടിലെത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്ത വിവരം എംപി. പരമേശ്വരനെ അറിയിച്ചത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനും സിപിഎം അംഗവുമായിരുന്ന ഡോ.എം.പി. പരമേശ്വരനെ നാലാം ലോക സിദ്ധാന്തത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. നായനാരുടേയും വിഎസിന്റെയും നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരുകള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം.
Discussion about this post