കേരളത്തിലെ മതപരിവർത്തനവും , ഇസ്ലാമിക് സ്റ്റേറ്റും പ്രമേയമാക്കുന്ന ‘ദി കേരള സ്റ്റോറി’ ചിത്രത്തിന്റെ ടീസർ പുറത്ത് . 1 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ളതാണ് യൂട്യൂബിൽ പങ്കുവെച്ച ടീസർ. സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുന്നതിന്‍റെ ഹൃദയഭേദകമായ കാഴ്‌ച്ചകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്.
ഒരു നഴ്‌സ് ആവാൻ സ്വപ്നം കണ്ട സ്ത്രീയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്‍റെയും,പിന്നിട് ഐഎസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിലടച്ചതിന്‍റെ കഥയുമാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് നടി ആദാ ശർമ്മയാണ് നായിക. ചിത്രത്തിന്‍റെ ടീസർ താരം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ടീസറിൽ ബുർഖ ധരിച്ച് ആദം ശർമ്മയെ കാണാം. “എന്‍റെ പേര് ശാലിനി ഉണ്ണികൃഷ്ണൻ എന്നായിരുന്നു. ഒരു നഴ്‌സായി ആളുകളെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇപ്പോൾ ഞാൻ ഫാത്തിമ ബാ ആണ്. അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐഎസ് തീവ്രവാദി. ഞാൻ ഒറ്റക്കല്ല. എന്നെപ്പോലെ 32000 പെൺകുട്ടികളെ കൂടി മതം മാറ്റി സിറിയയിലും യെമനിലും ജയിലിലാക്കിയിട്ടുണ്ട്.‘ ആദം ശർമ്മയുടെ കഥാപാത്രം പറയുന്നു.
“ഒരു സാധാരണ പെൺകുട്ടിയെ തീവ്രവാദിയാക്കുന്ന അപകടകരമായ രീതികളാണ് കേരളത്തിൽ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്‍റെ കഥയാണ്. ആ 32000 പെൺകുട്ടികളുടെ കഥയാണിത്. ഇതാണ് ‘ദി കേരള സ്റ്റോറി’. ആദം ശർമ്മയുടെ കഥാപാത്രം പറയുന്നു. വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം സുദീപ്ത സെൻ ആണ് സംവിധാനം ചെയ്യുന്നത്.
Discussion about this post