കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ (കെടിയു) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ ഒഴിവില്‍ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് ചുമതല കൈമാറേണ്ടത്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ നിയമിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.
എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. യുജിസി മാനദണ്ഡ പ്രകാരമാണ് വിസിയെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. ഇതോടെ, ഗവര്‍ണര്‍ക്കെതിരായ പോരാട്ടില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കെടിയു വിസി വിഷയത്തില്‍ കോടതിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ഗവര്‍ണറെ ഒന്നാം എതിര്‍കക്ഷിയാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സി. അജയനാണ് ഹര്‍ജി നല്‍കിയത്.
Discussion about this post