പാലക്കാട്: കല്പാത്തി രഥോത്സവത്തിന്‍റെ ഭാഗമായുള്ള ദേവരഥ സംഗമം ഇന്ന്. മൂന്നാം തേര് ദിവസമായ ഇന്ന് സന്ധ്യയോടെ തേരുമുട്ടിയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദേവയാനി സമേത സുബ്രഹ്മണ്യ സ്വാമി, മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നീ ദേവതകളുടെ രഥങ്ങള്‍ സംഗമിക്കുന്ന സുപ്രധാനചടങ്ങാണ് ദേവരഥ സംഗമം.
രഥോത്സവ സമാപന ദിവസമായ ഇന്ന് പഴയ കല്പാത്തി ലക്ഷ്മീ നാരായണപ്പെരുമാളും ചാത്തപ്പുരം പ്രസന്ന മഹാഗണപതിയും പ്രയാണം തുടങ്ങുന്നതോടെ അഗ്രഹാര വീഥികളിലെല്ലാം രഥസാന്നിധ്യം നിറയും. എല്ലാ രഥങ്ങളും അഗ്രാര വീഥികളിലെല്ലാം പ്രയാണം നടത്തി ഇന്ന് സന്ധ്യയ്ക്ക് തേരുമുട്ടിയില്‍ സംഗമിച്ച ശേഷം യഥാസ്ഥാനത്തെത്തി നിലയുറപ്പിക്കും.
Discussion about this post