തിരുവനന്തപുരം: ലത്തീന്‍ അതിരൂപത അഴിച്ചുവിട്ട വിഴിഞ്ഞം കലാപത്തില്‍ തൂത്തുക്കുടി, കൂടംകുളം സമരക്കാരും. വിദേശ ശക്തികളുടെ പിന്തുണയോടെ കലാപമുണ്ടാക്കി തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയെ അടച്ചു പൂട്ടിച്ചത് വിഴിഞ്ഞത്തും ആവര്‍ത്തിക്കാമെന്ന ധാരണയിലാണ് ഇവരും ലത്തീന്‍ അതിരൂപതയ്ക്കൊപ്പം അണിനിരന്നത്.
കൂടംകുളം ആണവ പദ്ധതിയായിരുന്നു ഇവരുടെ ആദ്യ ഉന്നം. സാധ്യതാ പഠനങ്ങളും മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചകളും നടത്തി കല്ലിട്ട പദ്ധതി നിര്‍മാണം പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഉദയകുമാറിന്‍റെ നേതൃത്വത്തില്‍ കലാപവുമായി വന്നത്.
ഉദയകുമാര്‍ പള്ളി കേന്ദ്രമാക്കിയാണ് സംഘര്‍ഷം ആസൂത്രണം ചെയ്തത്. വിഴിഞ്ഞത്തേതു പോലെ കടലില്‍ വള്ളങ്ങളും ബോട്ടുകളും നിരത്തി പ്രതിഷേധിച്ചു. ഒടുവില്‍ പോലീസ് പള്ളിയില്‍ കയറി സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു. കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. അക്രമമഴിച്ചുവിട്ടു. പോലീസിന് വെടിവയ്ക്കേണ്ടി വന്നു. പന്ത്രണ്ട് പേര്‍ മരിച്ചു. കമ്പനി അടച്ചു പൂട്ടി. ലോഹങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ കമ്പനികളായിരുന്നു പ്രക്ഷോഭത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
വിഴിഞ്ഞത്തും ഇതേ ആസൂത്രകരാണ് രംഗത്തുള്ളത്. ഇവിടെ പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കുത്തക രാഷ്ട്രങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളുടെ വ്യാപാരത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പദ്ധതികളെയെല്ലാം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കിയത് പള്ളിയും വികാരിമാരും.
Discussion about this post