കൊച്ചി : യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണം കഴിഞ്ഞ ദിവസം കണെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം കേന്ദ്രീകരിച്ച് നടത്തതിയ തെരച്ചിലിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
ഇ.ഡി. അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജുവല്ലറികളിലും വീട്ടിലും നടത്തിയ തെരച്ചിലിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജുവല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജുവല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമാണ് അബൂബക്കര്‍.
ഫൈന്‍ ഗോള്‍ഡ്, അറ്റ്‌ലസ് ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇഡി തെരച്ചില്‍ നടത്തിയിട്ടുണ്ട്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ സ്വര്‍ണ്ണമായിരുന്നു കണ്ടെടുത്തത്. നയന്ത്ര സ്വര്‍ണ്ണക്കടത്തില്‍ കണ്ടെടുത്ത ആറ് കിലോ സ്വര്‍ണ്ണത്തില്‍ മൂന്ന് കിലോ അബൂബക്കറിന്റേതാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. രഹസ്യ അറയില്‍ നിന്ന് സ്വര്‍ണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
അബൂബക്കര്‍ പഴേടത്ത് നയതന്ത്ര സ്വര്‍ണ്ണക്കടത്തിലെ പ്രധാനിയാണെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ സ്വര്‍ണക്കടത്തിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ ആണ് അബൂബക്കര്‍ പഴേടത്ത്.
Discussion about this post