പത്തനംതിട്ട: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ഭാരവാഹികളെ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എയര്‍ വൈസ് മാര്‍ഷല്‍ എസ്. രാധാകൃഷ്ണന്‍, റിയര്‍ അഡ്മിറല്‍ എസ്. മധുസൂദനന്‍, മേജര്‍ ജനറല്‍ എം.എന്‍. ഗോപിനാഥന്‍ (മുഖ്യ രക്ഷാധികാരികള്‍), മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ (പ്രസിഡന്റ്), മധു വട്ടവിള (വര്‍ക്കിങ് പ്രസിഡന്റ്), പി.ആര്‍.രാജന്‍, എസ്.സഞ്ജയന്‍, രവീന്ദ്രനാഥ്, മേജര്‍ അമ്പിളി ലാല്‍കൃഷ്ണ (വൈസ് പ്രസിഡന്റുമാര്‍), മുരളീധരഗോപാല്‍ (ജനറല്‍ സെക്രട്ടറി), കെ. സേതുമാധവന്‍ (സംഘടനാ സെക്രട്ടറി), പി.പി. ശശിധരന്‍ (ട്രഷറര്‍), പതിനാലംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പന്ത്രണ്ടംഗ സംസ്ഥാന സമിതിയും രൂപീകരിച്ചു. അടുത്ത സംസ്ഥാന സമ്മേളനം പാലക്കാട്ട് ചേരുമെന്ന് എസ്.സഞ്ജയന്‍ അറിയിച്ചു.
Discussion about this post