തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 24,563 മയക്കു മരുന്ന് കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 27088 പ്രതികളെയാണ് കേസില്‍ അറസ്റ്റു ചെയ്തത്. കേസുകളില്‍ 3039 കിലോ കഞ്ചാവ്, 14 കിലോ എംഡിഎംഎ, രണ്ടു കിലോയിലധികം ഹാഷിഷ്, ഒരു കിലോയിലധികം ബ്രൗണ്‍ ഷുഗര്‍, 36 കിലോയിലധികം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. മയക്കു മരുന്ന് കേസുകളില്‍ സ്ഥിരം കുറ്റവാളികളായ 94 പേര്‍ക്കെതിരെയും ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 1277 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്‌സ് വ്യാപകമായി വര്‍ധിക്കുന്നത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിനു വേണ്ടി ടൂറിസ്റ്റ് കേന്ദ്രം, റിസോര്‍ട്ട് എന്നിവ കേന്ദ്രീകരിച്ചും നിശാപാര്‍ട്ടികളിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റുകള്‍ െ്രെഡവ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ബാര്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് നിയമാനുസരണം മാത്രമാണ് ലൈസന്‍സ് അനുവദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Discussion about this post