പാലക്കാട്: എബിവിപിയുടെ ആയുർവേദ വിദ്യാർത്ഥി വിഭാഗമായ ജിജ്ഞാസയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ഊരുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. അട്ടപ്പാടിയിലെ കതിരംപതി, കാവുംണ്ടികൽ ഊരുകളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറോളം ഗ്രാമവാസികൾക്ക് സൗജന്യ വൈദ്യസഹായവും മരുന്നും നൽകി. ക്യാമ്പ് കതിരംപതി ഊരു മൂപ്പനായ ചെല്ലമൂപ്പൻ ഉദ്‌ഘാടനം ചെയ്തു.
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, ഒല്ലൂർ വൈദ്യരക്‌നം ആയുർവേദ കോളേജ്, അഷ്ടാംഗം ആയുർവേദ ചികിത്സാലയം എന്നീ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന് ഡോക്ടർമാരായ ആമി ഹഫ്സ നാസർ, ഷഹാന ഫസൽ, നയന പ്രകാശ്, ശ്രീലക്ഷ്മി കെഎം, വിസ്മയ രാജൻ, ലക്ഷ്മി ഒഎസ്, റമീസ പർവീൺ, കാർത്തിക വി, ജിഷ്ണുദേവ് ജെ എന്നിവർ ക്യാമ്പ് നയിച്ചു.
എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻവി അരുൺ, സംസ്ഥാന പ്രവർത്തക സമിതിയംഗം രമ്യ എസ്, ജില്ലാ സെക്രട്ടറി ദൃശ്യക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എബിവിപിയുടെ ആയുർവേദ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ ജിജ്ഞാസയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പിന്നാക്ക, വനവാസി മേഖലകളിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ നടത്തിവരാറുണ്ട്.
Discussion about this post