തിരുവനന്തപുരം: നേമം ബ്ലോക്കിലെ, വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സുരേഷ്ഗോപി നിർവ്വഹിച്ചു. വിപണന കേന്ദ്രത്തിൽ നിന്ന് കുറ്റ്യാടി തെങ്ങിൻ തൈ വാങ്ങി കൊണ്ടാണ് സുരേഷ്ഗോപി ഉദ്ഘാടനം നിർവ്വഹിച്ചത്. ഇരുപത് ലക്ഷം കോടി രൂപ കർഷകർക്ക് വായ്പ നൽകാനായി മാറ്റിവച്ച കേന്ദ്ര ബഡ്ജറ്റ് വികസിത ഇന്ത്യയെ സൃഷ്ടിക്കുന്നതിന് അടിസ്ഥാനം പാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമീൺ യോജനയുടെ ഭാഗമായി വെള്ളായണിയിലും പരിസര പ്രദേശത്തുമായി എട്ട് കോടിയോളം രൂപയുടെ വികസനം കൊണ്ടുവരാൻ എം.പി എന്ന നിലയിൽ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നേമം ശാന്തിവിള മാർക്കറ്റിൽ ആരംഭിച്ച വിപണന കേന്ദ്രത്തിൽ വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ, ചെടികൾ, ഫലവൃക്ഷ തൈകൾ തുടങ്ങിയവ ലഭ്യമാണ്. കേന്ദ്ര-സംസ്ഥാന കർക്കാരുകളുമായി ബന്ധപ്പെട്ട കാർഷിക പദ്ധതികളും, കർഷക ആനുകൂല്യങ്ങളും കർഷ കർക്ക് ലഭ്യമാക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ചെയർമാൻ അഡ്വ. എസ്.സുരേഷ് പറഞ്ഞു.
ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്തുകൃഷ്ണ, സിസ്സ ജനറൽ സെക്രട്ടറി, ഡോ.സി. സുരേഷ്കുമാർ, കെ.വി.കെ തിരുവനന്തപുരത്തു നിന്നും ഡോ. മഞ്ജു തോമസ്, ബ്ലാക്ക് പഞ്ചായത്ത് അംഗം വി.ലതകുമാരി, ജയലക്ഷ്മി, അജിത്ത്കുമാർ,(ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആതിര, സുമോദ് കല്ലിയൂർ കൃഷി ഓഫീസർ സ്വപ്ന എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്പനി സിഇഒ നോബിൽ നന്ദി പറഞ്ഞു.
Discussion about this post