കൊട്ടാരക്കര: സ്വകാര്യ ഏജൻസി വഴി വീട്ടു ജോലിക്ക് കുവൈറ്റിൽ എത്തി വീട്ടുതടങ്കലിലായ യുവതിയെ നാട്ടിലെത്തിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ തേവന്നൂർ ബിജു ഭവനിൽ ബിന്ദു (42) വിനെയാണ് ബിജെപി വാർഡ് മെമ്പർ ഹരികുമാർ, വിശ്വ വിഭാഗ് പ്രവർത്തകരായ ശ്രീകുമാർ, പ്രവിത്ത്, സുനിൽകുമാർ, ഗോവിന്ദ്, സനൽ (സംസ്കൃതി) എന്നിവരുടെ ശ്രമഫലമായി നാട്ടിൽ എത്തിച്ചത്.
ഒരു വാഹന അപകടത്തിൽ പെട്ട് ബിന്ദുവിന്റെ ഭർത്താവ് ബാബു ജോലി ചെയ്യാൻ വയ്യാതായതോടെ കട ക്കെണിയിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ ഡിസംബർ 19 നാണ് വീട്ടു ജോലിക്കായി കുവൈറ്റിൽ എത്തിയത്. 9 അംഗങ്ങൾ ഉള്ള വീട്ടിൽ രാവിലെ അഞ്ചു മണി മുതൽ രാത്രി 12 മണി വരെ അമിത ജോലി ചെയ്യേണ്ടി വന്ന ബിന്ദു രോഗാവസ്ഥയിൽ അവശയാവുകയായിരുന്നു. രോഗം മൂർച്ഛിച്ചു കൈകാലുകളിൽ നീര് വന്നിട്ടും ചികിത്സ തേടാൻ സമ്മതിച്ചില്ല രണ്ടു മാസ മായി കൊടിയ ജോലി പീഡനം ഏൽക്കേണ്ടി വന്നു ബിന്ദുവിന്. ആരോഗ്യ നില മോശമാണെന്നു ഡോക്ടർമാർ പറഞ്ഞിട്ടും വീട്ടുടമ ബിന്ദുവിനെ നാട്ടിൽ അയയ്ക്കാൻ തയ്യാറായില്ല. 700 ദിനാറും വിമാന ടിക്കറ്റിനുള്ള പണവും നൽകിയാൽ മാത്രമേ കയറ്റി വീടു എന്ന് കുവൈറ്റി പറഞ്ഞു. പലരെയും വിളിച്ചെങ്കിലും സഹായം ലഭിക്കാതായതോടെ ബിന്ദുവിന് പ്രതീക്ഷ അവസാനിക്കുകയായിരുന്നു. ഒടുവിൽ വീഡിയോ സന്ദേശം വഴി ഒരു ഓൺലൈൻ മീഡിയയിലേക്കും തേവന്നൂർ വാർഡ് മെമ്പർ ഹരികുമാറിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഹരികുമാർ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വയയ്ക്കൽ സോമനെ കാര്യം ധരിപ്പിച്ചു. വിശ്വ വിഭാഗിന്റെ പ്രവർത്തകരെ വിളിച്ചു ഹരികുമാർ സംഭവം ധരിപ്പിച്ചതോടെയാണ് ബിന്ദുവിന്റെ മോചനത്തിന് വഴി തെളിഞ്ഞത്.
മോചനത്തിനായുള്ള പണം സ്വരൂപ്പിച്ചു നൽകി 23 ന് രാത്രി 10.30 ന് കുവൈറ്റിൽ നീനും ശ്രീലങ്ക വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
രമേശ് അവണൂർ
രമേശ് അവണൂരിനെ കുറിച്ച് എഴുതാം.
Discussion about this post