തിരുവനന്തപുരം: അറിവിന് നേരായ ദിശ നല്‍കിയ വ്യക്തിത്വമാണ് പി.പരമേശ്വരന്റേതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ പറഞ്ഞു. ആര്‍ജ്ജിച്ച വിജ്ഞാനത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ പി.പരമേശ്വരന്‍ സ്മൃതിസംഗ്രഹാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുമൊരു ബുദ്ധിജീവിമാത്രമായായിട്ട് ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച് അവരെ വളര്‍ത്തിയെടുത്തു. തര്‍ക്കത്തിലൂടെയും ചിന്തയിലൂടെയും മനസിലാക്കിയ കാര്യങ്ങള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. ഗ്രഹിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം ആഴത്തിലുള്ള അറിവ് നേടി. ലഭിച്ച അറിവുകള്‍ അദ്ദേഹം സമൂഹത്തില്‍ പങ്കുവയ്‌ച്ചെന്നും സി.ആര്‍.മുകുന്ദ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍,സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മഹാനഗര്‍ സംഘചാലക് ഗിരീഷ്, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി എന്നിവര്‍ പങ്കെടുത്തു. സ്മൃതിസംഗ്രഹാലയത്തിലെ പി.പരമേശ്വരന്റെ അര്‍ധകായ വെങ്കലപ്രതിമയ്ക്കു മുന്നില്‍ സഹസര്‍കാര്യവാഹ് നിലവിളക്കുതെളിച്ച് ഹാരാര്‍പ്പണം നടത്തി. വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സ്മൃതി സംഗ്രഹാലയം തയ്യാറാക്കിയ തൃശൂര്‍ അമലാനഗര്‍ സ്വദേശി പി.സന്തോഷിനെ സി.ആര്‍.മുകുന്ദ് ആദരിച്ചു.
Discussion about this post