തിരുവനന്തപുരം: പതിവുപോലെ സേവാഭാരതിയുടെ സേവനം ഇക്കുറിയും പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് വലിയ ആശ്വാസമായി. മറ്റൊരു സംഘടനയിലും കാണാന്‍ കഴിയാത്ത നിസ്വാര്‍ഥസേവനമാണ് പൊങ്കാല ദിവസം സേവാഭാരതി പ്രവര്‍ത്തകരിലൂടെ നഗരം കണ്ടത്. വിപുലമായ സേവനങ്ങളാണ് സേവാഭാരതി ഏര്‍പ്പെടുത്തിയത്.
മെഡിക്കല്‍ക്യാമ്പ്, അന്നദാനം, കുടിവെള്ളവിതരണം തുടങ്ങി പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. നൂറ് ഡോക്ടര്‍മാരും 200 പാരാമെഡിക്കല്‍ ജീവനക്കാരും ക്യാമ്പുകളില്‍ സജീവമായി. ഐസിയു ആംബുലന്‍സ് ഉള്‍പ്പെടെ 38 ആംബുലന്‍സുകളാണ് ഇക്കുറി സജ്ജമാക്കിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രട്രസ്റ്റ് അംഗം കേണല്‍ രാമചന്ദ്രന്‍ കോട്ടയ്ക്കകം സര്‍ക്കാര്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ വച്ച് ആംബുലന്‍സുകള്‍ ഫല്‍ഗ് ഓഫ് ചെയ്തു. ഡോക്ടര്‍ രമ ചന്ദ്രസേനന്‍ മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്കി. വിവിധ ക്യാമ്പുകളിലായി ആയിരത്തോളം പേര്‍ ചികിത്സതേടി.
എഴുപതോളം സ്ഥലങ്ങളില്‍ അന്നദാനവും കുടിവെളള വിതരണവും നടന്നു. കിഴക്കേകോട്ടയില്‍ നടന്ന മെഡിക്കല്‍ക്യാമ്പ് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി സംസ്ഥാനപ്രസിഡന്റ് ഡോ. രഞ്ജിത് ഹരി, ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, സേവാഭാരതി കേരള ജില്ലാ പ്രസിഡന്റ് ഡോ. രാജ്‌മോഹന്‍, വൈസ് പ്രസിഡന്റ് ബി. മനു, സെക്രട്ടറി ശീവേലി മോഹനന്‍, ട്രഷറര്‍ ഗോപന്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് ദേവീദാസന്‍, വിഭാഗ് പ്രചാരക് പ്രമോദ് തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
Discussion about this post