കൊല്ലൂർ: തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള ശ്രീരാമ നവമി രഥയാത്രയുടെ മുപ്പത്തിമൂന്നാമത് വർഷത്തെ പരിക്രമണം ഇന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.
ക്ഷേത്ര തന്ത്രി ശ്രീരാമചന്ദ്ര അഡിഗ പകർന്നു നൽകിയ ഭദ്രദീപം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി രഥത്തിൽ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്. രഥയാത്ര ദക്ഷിണ ദക്ഷിണ കർണാടകത്തിലൂടെ കേരളത്തിൽ പ്രവേശിച്ച് എല്ലാ ജില്ലകളിലൂടെയും തമിഴ്നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം നടത്തി 28ന് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ സമാപിക്കും.
കൊല്ലൂരിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രഥ യാത്ര കൺവീനർ സ്വാമി സത്യാനന്ദ തീർത്ഥ പാദര്‍, ശ്രീരാമ ദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി അധ്യക്ഷൻ എസ്. കിഷോർ കുമാർ സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.
Discussion about this post