തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന് പരിക്കേറ്റുവെന്നും അധ്യാപിക വ്യക്തമാക്കി.
ഇന്നലെയാണ് തിരുവനന്തപുരം ലോ കോളെജിൽ അധ്യാപകരെ മുറിയില്‍ പൂട്ടിയിച്ച് എസ്എഫ്ഐ പ്രതിഷേധം ഉണ്ടാക്കിയത്. 24 എസ്എഫ്ഐ പ്രവർത്തകരെ കേളെജിൽ നിന്നും സസ്പെന്‍റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്‍റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു, കെഎസ്‌യു പ്രവർത്തകർക്കെതിരെ തെളിവുണ്ടെങ്കിലും നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐ ഉയർത്തിയത്.
പ്രതിഷേധത്തിൽ പുറത്തു നിന്നും ആളുകളുണ്ടായിരുന്നു, 10 മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് വൈദ്യുതി വിച്ഛേദിച്ചു. ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞിട്ടു പോലും തുറന്നു വിടാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐക്കെതിരെ അധ്യാപകർ ഉയർത്തുന്നത്.
Discussion about this post