കൊച്ചി: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം എത്തിക്കുമെന്ന് അഡ്വ.കെ.കെ ബാലറാം.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിൽ 5359 സ്ഥലങ്ങളിലാണ് പ്രവർത്തനമുള്ളത്. അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനമെത്തണമെന്നതാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ ,മുതിർന്ന പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍, തൃശൂര്‍ ജില്ലയിലെ തിരുവള്ളൂര്‍ ശാഖകള്‍ മാതൃകകളെന്ന നിലയില്‍ ഇടം പിടിച്ചു. ഇത് സംഘം മുന്നോട്ട് വയ്ക്കുന്ന ശാഖാ , ഗ്രാമ വികാസ പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എറാണാകുളം ജില്ലയിലെ തേവയ്ക്കല്‍,ചേരാനെല്ലൂര്‍ ഗ്രാമങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. നൂറില്‍ കൂടുതല്‍ സ്വയംസേവകരുള്ള പ്രദേശങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഗ്രാമ വികസനത്തിന് പ്രാധാന്യം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രാമ വികസനം, കുടുംബ പ്രബോധനം. തുടങ്ങിയ വ്യത്യസ്തമായ മേഖകളില്‍ അനുഭവ സമ്പന്നരായ പ്രവര്‍ത്തകരെ നിയോഗിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ഇതോടൊപ്പം ലഹരി മരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാനും ശ്രദ്ധ നല്‍കും.
ഹരിയാനയിലെ പാനിപ്പത്ത് സമാല്‍ഖയിലെ സേവാസാധനാ ഗ്രാമവികാസ കേന്ദ്രത്തില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ,തനിമയിലൂന്നിയ രാഷ്ട്രപുനരുത്ഥാനത്തിന് തയ്യാറെടുക്കണമെന്ന സന്ദേശമാണ് നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അമൃതകാലത്തിലെ ആശയാടിത്തറയും വികസനദിശയും വ്യക്തമാക്കുന്നതായിരുന്നു പ്രതിനിധിസഭ മുന്നോട്ടുവെച്ച പ്രമേയം.സംഘത്തിന്റെ പ്രമേയങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നതല്ല. മുന്‍ വര്‍ഷങ്ങളില്‍ കശ്മീര്‍, അയോധ്യ, ചൈന അതിര്‍ത്തി, ഗോസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സംഘം അവതരിപ്പിച്ച പ്രമേയങ്ങള്‍ രാജ്യം പിൻ തുടർന്നു.
2025 വിജയദശമി മുതല്‍ ഒരുവര്‍ഷത്തേക്ക് ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ നടത്തും. അടുത്ത വര്‍ഷത്തെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ ആഘോഷങ്ങള്‍ സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കും. സംഘ പ്രവര്‍ത്തനം സൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യം.
എളമക്കര ഭാസ്‌ക്കരീയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഹ പ്രാന്തപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, എറണാകുളം വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. സജീവ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post