തിരുവനന്തപുരം: സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിമ മനോഭാവത്തിന്റെ നിരാകരണവും വികസനോന്മുഖ മനോഭാവവും ഇതിന് അനിവാര്യമാണ്. ലക്ഷ്യത്തെപ്പറ്റി പുനർവിചാരം ചെയ്ത് വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിച്ച് നിർത്തിയാൽ മാത്രമേ ആ പരിവർത്തനം സാധ്യമാവുകയുള്ളൂവന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സഹസംയോജക് രഘുനന്ദൻ, ക്ഷേത്രീയ സംയോജക് എസ്. വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ്, ഡോ. സി.എം. ജോയ്, കെ.വി. രാജശേഖരൻ, സി.കെ. സുനിൽ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post