കൊച്ചി: ദേശവിരുദ്ധ ശക്തികളെ ചെറുത്ത് തോല്പിക്കാൻ ഗ്രാമതലത്തിൽ പ്രതിരോധനിരയെ കെട്ടിപ്പെടുക്കണമെന്ന് സൺ ഇന്ത്യ സംസ്ഥാന സെക്രട്ടറി സി. ജി. കമലാകാന്തൻ അഭിപ്രായപ്പെട്ടു. സർക്കാർ ഏജൻസികളും, സൈനിക ശക്തികളും മാത്രം വിചാരിച്ചാൽ ദേശ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും, ഗ്രാമതലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് ജനകീയ പ്രതിരോധ നിര ഉയർത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൺ ഇന്ത്യ എറണാകുളം ജില്ലാ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കമലാകാന്തൻ.
ഭാരതത്തോട് കൂറും സ്നേഹവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന പ്രക്രയക്ക് ശക്തി പകരാനുള്ള പ്രവർത്തനം സൺ ഇന്ത്യ ഏറ്റുടുക്കണമെന്ന് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യ്തു അഡ്വ. തോമസ് മാത്യു പറഞ്ഞു. എം പി ജയ്സൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു, പി പി രാജൻ, ഡോ. ജോജി അബ്രഹാം, ജോമോൻ, സണ്ണി എല്ലങ്കുന്നം, ക്ലീറ്റസ് മേക്കര എന്നിവർ പ്രസംഗിച്ചു.
Discussion about this post